ഫുട്‌ബോള്‍ ഇതിഹാസം ക്രിസ്‌റ്റിയാനോ റൊണാള്‍ഡോ , എക്കാലത്തെയും മികച്ച ഫുട്‌ബോളര്‍ എന്നും വിശേഷിപ്പിക്കുന്നു, 39ാം ജന്മദിനമാഘോഷിക്കുന്നു.
ഫുട്‌ബോള്‍ ഇതിഹാസം ക്രിസ്‌റ്റിയാനോ റൊണാള്‍ഡോ , എക്കാലത്തെയും മികച്ച ഫുട്‌ബോളര്‍ എന്നും വിശേഷിപ്പിക്കുന്നു, 39ാം ജന്മദിനമാഘോഷിക്കുന്നു.
പ്രായം പ്രകടനത്തെ നിരാകരിക്കുമെന്ന പരമ്പരാഗത ചിന്തയെ കാറ്റില്‍ പറത്തി തന്റെ മികച്ച പ്രകടനങ്ങളുമായി മുന്നേറുകയാണ് റൊണാള്‍ഡോ. അഞ്ച തവണ ബാലണ്‍ ഡി ഓണര്‍ ജേതാവായ റൊഡാള്‍ഡോ ഒരു നല്ല വീഞ്ഞുപോലെ പ്രായമാകല്‍ എന്ന ആശയത്തെ ഉദാഹരിക്കുന്നു.
1985 ഫെബ്രുവരി 5ന് മദീരയില്‍ ജനിച്ച റൊണാള്‍ഡോ ആദ്യകാലത്ത് കുടുംബത്തെ പിന്തുണയ്‌ക്കാനായി തെരുവില്‍ ജോലി ചെയ്‌തിട്ടുണ്ട്. എന്നിരുന്നാലും ഇത്തരം വെല്ലുവിളികള്‍ക്കൊന്നും തന്നെ ലോകത്തിലെ മികച്ച ഫുട്‌ബോളര്‍ ആവുക എന്ന അദ്ദേഹത്തിന്റെ സ്വപ്‌നത്തെ തകര്‍ക്കാനായില്ല.
16ാം വയസ്സില്‍ പോര്‍ച്ചുഗലിലെ സ്‌പോര്‍ടിംഗ് സിപിക്കൊപ്പം ഫുട്‌ബോള്‍ യാത്ര തുടങ്ങി. അണ്ടര്‍ 16, അണ്ടര്‍ 17, അണ്ടര്‍ 18, ബി ടീം , ആദ്യ ടീം എന്നിങ്ങനെ അദ്ദേഹത്തിന്റെ കഴിവുകള്‍ പ്രകടിപ്പിക്കാന്‍ വേദികളിലെത്തി. 2002ല്‍ സീനിയര്‍ ടീമില്‍ ജോയിന്‍ ചെയ്‌തു.
സ്‌പോര്‍ടിംഗ് സിപിയുടെ സീനിയര്‍ ടീമിലുണ്ടായിരുന്ന ഒരു വര്‍ഷം 28കളില്‍ നാല് ഗോളുകള്‍ സ്വന്തമാക്കി. ഇത് ഇംഗ്ലീഷ് ക്ലബുകളായ ലിവര്‍പൂള്‍, ആര്‍സനല്‍, മാഞ്ചസ്റ്റര്‍ യുണൈറ്റഡ് എന്നിവയുടെ ശ്രദ്ധാകേന്ദ്രമാകാന്‍ സഹായകരമായി. അവസാനം മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ അക്കാലത്തെ ഇതിഹാസ മാനേജരായ അലക്‌സ് ഫെര്‍ഗുസന്‍ 2003 ജൂലൈയില്‍ റൊണാള്‍ഡോയുമായി കരാര്‍ ഒപ്പിട്ടു.
ഫെറുഗ്‌സ്‌ന്റെ ഗൈഡന്‍സില്‍ റൊണാള്‍ഡോ ഹെഡ്‌ലൈന്‍സ് സ്വന്തമാക്കി ഐക്കോണിക് നമ്പര്‍ 7 ജഴ്‌സി സ്വന്തമാക്കി. സിആര്‍ 7 . മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ വിജയത്തില്‍ മുഖ്യപങ്കാളിയായി റൊണാള്‍ഡോ മാറി. മൂന്ന് പ്രീമിയര്‍ ലീഗ് ടൈറ്റിലും 2008ല്‍ യുഇഎഫ്‌എ ചാമ്പ്യന്‍സ് ലീഗ് വിജയവും സ്വന്തമാക്കി.
ആറ് വര്‍ഷത്തെ ഇംഗ്ലീഷ് ക്ലബ് കാലത്ത് 277മാച്ചുകളില്‍ നിന്നായി 112ഗോളുകള്‍ സ്വന്തമാക്കി. 2008ല്‍ അദ്ദേഹത്തിന്റെ ആദ്യ ബാലണ്‍ ഡി ഓര്‍ നേടി.
2008-2009 സീസണിലെ അതിശയകരമായ മൂവിലൂടെ റൊണാള്‍ഡോ റിയല്‍ മാഡ്രിഡിലേക്കെത്തി. ലോകത്തിലെ ഏറ്റവും ചിലവുള്ള അക്കാലത്തെ താരമായി മാറി. 80യൂറോ മില്ല്യണ്‍ ഡീല്‍ ആയിരുന്നുവത്. ആദ്യ സീസണില്‍ തന്നെ 33 ഗോള്‍ നേട്ടത്തിലൂടെ സമൃദ്ധനായ സ്‌കോറര്‍ ആയി റൊണാള്‍ഡോ മാറി.
റിയല്‍ മാഡ്രിഡിനൊപ്പമുള്ള ഒമ്പത് വര്‍ഷത്തില്‍ നിരവധി റെക്കോര്‍ഡുകള്‍ താരം സ്വന്തമാക്കി. നാല് യുഇഎഫ്‌എ ചാമ്പ്യന്‍ ലീഗ് ടൈറ്റില്‍സ്, രണ്ട് ലാ ലിഗ ടൈറ്റില്‍, മൂന്ന് യുവേഫ സൂപ്പര്‍ കപ്പ്, രണ്ട് കോപ്പ ഡെല്‍ റേയ് ട്രോഫി കൂടാതെ മൂന്ന് ഫിഫാ ലോകകപ്പ് ടൈറ്റിലും. 438 മാ്‌ച്ചുകളില്‍ 450 ഗോള്‍ സ്വന്തമാക്കി റിയല്‍ മാഡ്രഡിലെ ആല്‍ടൈം ലീഡിംഗ് സ്‌കോററുമായി.
2018ല്‍ 100മില്ല്യണ്‍ യൂറോ ട്രാന്‍സ്‌ഫറിലൂടെ ജുവന്റസിനൊപ്പമെത്തി. 30ാം വയസ്സിലെ ഏറ്റവും വലിയ ട്രാന്‍സ്‌ഫര്‍ ആയിരുന്നുവത്. രണ്ട് സീരീസ് എ ടൈറ്റിലും, രണ്ട് സൂപ്പര്‍ കപ്പ്, ഒരു കോപ്പ ഇറ്റാലിയ എന്നിവ ടീമിന് നേടികൊടുത്ത് 2021ല്‍ റൊണാള്‍ഡോ മാഞ്ചസ്‌റ്ററിനൊപ്പം വീണ്ടുമെത്തി.
മാഞ്ചസ്റ്ററിനൊപ്പമുള്ള രണ്ടാം ഇന്നിങ്‌സ് വളരെ ചെറുതായിരുന്നു. 54മത്സരങ്ങളില്‍ 27ഗോള്‍. മാഞ്ചസ്‌റ്റര്‍ വിട്ട റൊണാള്‍ഡോ 2023 ജനുവരിയില്‍ സൗദി പ്രൊ ലീഗില്‍ അല്‍ നാസറിനൊപ്പമെത്തി ഫുട്‌ബോള്‍ ലോകത്തെ ഞെട്ടിച്ചു.
അല്‍ നാസറിനൊപ്പമുള്ള സമയത്ത് 50 ഗെയിമില്‍ 44 ഗോള്‍ സ്വന്തമാക്കി. 2023-2024 സീസണില്‍ ഇതിനോടകം തന്നെ റൊണാള്‍ഡോ തന്റെ മാന്ത്രിക കളി പുറത്തെടുത്തിട്ടുണ്ട്. പ്‌ങ്കെടുത്ത 18മാച്ചുകളില്‍ 20 ഗോള്‍ സ്വന്തമാക്കുകയും 9 അസിസ്‌റ്റുകളും സ്വന്തമാക്കി.
2023ല്‍ ലോകത്തിലെ മികച്ച ഗോള്‍ സ്‌കോറര്‍ സ്ഥാനം നേടി. 54 ഗോള്‍ നേടിക്കൊണ്ട് സ്വ്‌ന്തമാക്കിയ നേട്ടം. പോര്‍ച്ചുഗലിനും അല്‍ നാസറിനുമായി.
2003 മുതല്‍ 128 ഇന്റര്‍നാഷണല്‍ ഗോളുകള്‍ നേടി ലോകത്തിലെ ഏറ്റവും കൂടുതല്‍ ഇന്റര്‍നാഷണല്‍ ഗോളുകള്‍ നേടിയ താരമായി. പോര്‍ച്ചുഗീസ് നാഷണല്‍ ടീമിനൊപ്പം യുവേഫ നാഷന്‍സ് ലീഗിലും യൂറോ കപ്പിലും വിജയം നേടി.